മാവോവാദ പ്രവര്‍ത്തനം: സംസ്ഥാനത്ത് രജിസ്റ്റര്‍  ചെയ്തത് 126 കേസുകള്‍

തിരുവനന്തപുരം: മാവോവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ0സ്ഥാനത്ത് ഇതുവരെ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മുല്ലക്കര രത്‌നാകരനെ മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് 1,686 കൊലപാതകങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ 29 എണ്ണം രാഷ്ട്രീയ കൊലപാതകമായി കണക്കാക്കപ്പെടുന്നു. 3 കേസുകളില്‍ യുഎപിഎ ചുമത്തി. ഒരെണ്ണം സിബിഐക്കു വിട്ടു. സര്‍ക്കാരിന്റ കാലത്ത് കാപ്പ നിയമപ്രകാരം പുറപ്പെടുവിച്ച 94 കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ കോടതി റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കു സോളാര്‍ പമ്പുസെറ്റുകള്‍ സൗജന്യമായി നല്‍കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് വിശദമായ പദ്ധതിരേഖ ബോംബെ റെയില്‍ കോര്‍പറേഷന്‍ തയ്യാറാക്കിയെന്നും സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിച്ചാല്‍ ആദ്യം ആരംഭിക്കുന്നത് ഈ പ്രവൃത്തിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരി പാതകളുടെ നിര്‍മാണം എസ്പിവിക്ക് കീഴില്‍ കൊണ്ടുവരും. തീരദേശ റെയില്‍പാതയ്ക്കായി അലയ്‌മെന്റ് തയ്യാറാക്കിയെങ്കിലും ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച 73 നീതി സ്റ്റോറുകളും 10 ത്രിവേണി സ്‌റ്റോറുകളും അടച്ചുപൂട്ടിയിട്ടുണ്ടെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ വ്യാപാരത്തില്‍ 103.11 ശതമാനം വര്‍ധനവുണ്ടായി. കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ 892 നന്‍മ സ്റ്റോറുകളാണ് ആരംഭിച്ചത്. അവയില്‍ ഇപ്പോള്‍ 771 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it