palakkad local

മാവോവാദി സംഘം തത്തേങ്ങലത്ത് എത്തിയതായി പോലിസ്

മണ്ണാര്‍ക്കാട്: അഞ്ചംഗ മാവോവാദി സംഘം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തത്തേങ്ങലം എസ്‌റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിലെത്തിയതായി പോലിസ്. ഒരു വനിതയും നാലു പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് ശനിയാഴ്ച്ച രാത്രി ഏഴിന് ക്വാര്‍ട്ടേഴ്‌സിലെത്തിയതെന്നും മണ്ണാര്‍ക്കാട് പോലിസ് അറിയിച്ചു.
അഞ്ചുപേരുടെ പക്കലും തോക്കുണ്ടായിരുന്നുവെന്നും മാവോവാദികളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അവര്‍ അരിയും സാധനങ്ങളും ആവശ്യപ്പെട്ടെങ്കിലും ക്വാര്‍ട്ടേഴ്‌സില്‍ സാധനങ്ങളില്ലെന്ന് അറിയിച്ചുവെത്രേ. തുടര്‍ന്ന് സംഘാംഗങ്ങള്‍ സമീപത്തെ വീടുകളില്‍ എത്തി അരിയും സാധനങ്ങളും ആവശ്യപ്പെട്ടതായും പറയുന്നു.
ഒരു വീട്ടില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങിച്ച ശേഷമാണ് സംഘം മടങ്ങിയതെന്നും തത്തേങ്ങലം മേഖലയില്‍ ആദ്യമായാണ് സംഘം എത്തുന്നതെന്നും പോലിസ് അറിയിച്ചു. രാത്രി പത്തോടെയാണ് സംഘം തിരിച്ചതെന്നും സംഘാംഗങ്ങള്‍ തമിഴിലാണ് സംസാരിച്ചിരുന്നതെന്നും പോലിസ് പറയുന്നു.
സ്ഥലത്ത് പരിശോധന നടത്തിയ മണ്ണാര്‍ക്കാട് പോലിസ് വയനാട് സോമന്‍, കാളിദാസന്‍, വിക്രം ഗൗഡ, കന്യാകുമാരി എന്നിവരാണ് തത്തേങ്ങലത്ത് എത്തിയതെന്ന് സ്ഥിരികീരിച്ചു.
അതേസമയം സ്ഥലത്ത് എപ്പോഴാണ് പോലിസ് പരിശോധന നടത്തിയതെന്നും ഏതുവീട്ടില്‍ നിന്നാണ് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയതെന്നും പോലിസ് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it