മാവോവാദി ബന്ധം; പോലിസിന്റെ ആരോപണം കെട്ടിച്ചമച്ചത്: ആനന്ദ് തെല്‍തുംബ്‌ഡെ

മുംബൈ/ഹൈദരാബാദ്: മാവോവാദികള്‍ ഫണ്ട് നല്‍കി പാരിസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ താന്‍ പങ്കെടുത്തെന്ന മഹാരാഷ്ട്ര പോലിസിന്റെ ആരോപണം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തെല്‍തുംബ്‌ഡെ തള്ളി. മാവോവാദി ബന്ധം ആരോപിച്ച് ആഗസ്ത് 28ന് രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും വീടുകളില്‍ പൂനെ പോലിസ് നടത്തിയ റെയ്ഡില്‍ ഗോവയിലെ മാനേജ്‌മെന്റ് അധ്യാപകനായ തെല്‍തുംബ്‌ഡെയും ഉള്‍പ്പെട്ടിരുന്നു. തനിക്ക് ഒരു മാവോവാദി നേതാവിനെയും അറിയില്ല. അക്കാദമി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തിനു പുറത്തു പോവാറുണ്ട്. ഔദ്യോഗിക ക്ഷണപ്രകാരം പോവുന്ന അതിനെല്ലാം രേഖകളുമുണ്ട്. പോലിസിന്റെ ആരോപണം വ്യാജമാണ്. തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെര്‍ണോണ്‍ ഗോണ്‍സാലസിന്റെ മകന്‍ സാഗര്‍ ഗോണ്‍സാലസും പോലിസ് ആരോപണങ്ങള്‍ തള്ളി. വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ താന്‍ സന്നിഹിതനായിരുന്നുവെന്നും എന്താണ് പോലിസ് പിടിച്ചെടുത്തതെന്നു തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ തെലുങ്കു കവി വരവര റാവുവിന്റെ മരുമകനും പോലിസിന്റെ ആരോപണം തള്ളി.

Next Story

RELATED STORIES

Share it