Idukki local

മാവോവാദി ബന്ധം : പൊമ്പിളൈ ഒരുമൈ സമരത്തിന്റെ സൂത്രധാരന്‍ കസ്റ്റഡിയില്‍



തൊടുപുഴ: മാവോവാദി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ടിനെ തുടര്‍ന്ന് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരത്തിന്റെ മുഖ്യ സൂത്രധാരനായ യുവാവ് പോലിസ് കസ്റ്റഡിയില്‍. പഴയമൂന്നാര്‍ സ്വദേശി മനോജിനെയാണ് കസ്റ്റഡിയിലെടുത്തത്.വയനാട്ടില്‍ നിന്നും മാവോവാദി നേതാവടക്കം മൂന്നുപേര്‍ ഇക്കഴിഞ്ഞ 29ന് മൂന്നാറിലെത്തിയിരുന്നു. ഈ സംഘം ഇയാളോടൊപ്പം മൂന്നാറില്‍ തങ്ങിയതായും ചര്‍ച്ചകള്‍ നടത്തിയതായുമുള്ള ഇന്റലിജന്‍സ് റിപോര്‍ടിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it