Flash News

മാവോവാദി നേതാവ് കൊല്ലപ്പെട്ടു



മാല്‍ക്കന്‍ഗിരി: ഒഡീഷ സര്‍ക്കാര്‍ തലയ്ക്ക് നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോവാദി നേതാവ് ജി നാഗേശ്വര്‍ റാവു എന്ന ചിന്നാഭായി (36) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആറോളം കൊലപാതക കേസുകളില്‍ പ്രതിയാണ്. മാല്‍ക്കന്‍ഗിരി ജില്ലയിലെ ചിത്രകോനയില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേല്‍ക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ കുണ്ടുമുല്ല ഗ്രാമത്തില്‍ നിന്നുള്ള ചിന്നാഭായി 2008 മുതല്‍ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) സംഘടനയില്‍ സജീവമായിരുന്നു.
Next Story

RELATED STORIES

Share it