Idukki local

മാവോവാദി- കള്ളനോട്ട് അന്വേഷണം; ഇതരസംസ്ഥാന തൊഴിലാളികള്‍ നാടുവിടുന്നു

തൊടുപുഴ: മാവോവാദി സാന്നിധ്യവും തൊടുപുഴയിലെ കള്ളനോട്ട് കേസിലും അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ച് ആരംഭിച്ചതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ല വിട്ടു. തൊടുപുഴ മേഖലയില്‍ നിന്ന് മാത്രം 100 പേര്‍ പോയെന്നാണ് പോലിസ് പറയുന്നത്.
ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേര്‍ സ്ഥലം വിട്ടതായും പോലിസ് വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. നെടുങ്കണ്ടത്തു നിന്നും മാവോവാദി പിടിയിലായതോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് വിവരശേഖരണം ആരംഭിച്ചത്. ഇതു പൂര്‍ത്തിയായി വരുന്നതിനിടെയാണ് കൃത്യമായ രേഖകകളില്ലാത്ത പലരും മറ്റ് ജില്ലകളിലേയ്ക്ക് കടന്നത്. ഇവരില്‍ പലരും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണോ എന്നും പോലിസ് സംശയിക്കുന്നു.
തൊടുപുഴയില്‍ പിടിയിലായ കള്ളനോട്ട് കേസും മാവോവാദി സാന്നിധ്യവുമാണ് ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നീരീക്ഷിക്കാന്‍ ജില്ലാ പോലിസ് മേധാവി ജില്ല സ്‌പെഷല്‍ ബ്രാഞ്ചിനു നിര്‍ദേശം നല്‍കിത്.
തൊഴിലാളികള്‍ കൂട്ടത്തോടെ സ്ഥലം വിട്ടതോടെ രണ്ടു കേസുകളിലും അന്വേഷണം നിലച്ച മട്ടാണ്. തൊടുപുഴയില്‍ പിടിയിലായ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് കേസില്‍ നിരവധിപ്പേര്‍ പിടിയിലാകാനുമുണ്ട്.ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നിലച്ച മട്ടാണ്. ഇത്തരത്തില്‍ എത്തിച്ച ലക്ഷക്കണക്കിനു രൂപ സംസ്ഥാനത്തുടനീളം കള്ളനോട്ട് ശ്യംഖല വിതരണം ചെയ്തതായാണ് പോലിസ് പറയുന്നത്. തൊടുപുഴയില്‍ പിടിയിലായ പശ്ചിമ ബംഗാള്‍ സ്വദേശി 32,000 രൂപയുടെ കള്ളനോട്ട് ടൗണ്‍ കേന്ദ്രികരിച്ച് വിതരണം ചെയ്തിരുന്നു.
ഈ പണം വിണ്ടെടുക്കാന്‍ പോലും കഴിയാത്ത് സ്ഥിതിയിലാണ് പോലിസ്.ജില്ലയില്‍ നിന്ന് കടന്നു കളഞ്ഞവരെക്കുറിച്ച് ലഭ്യമായ വിവരങ്ങളനുസരിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് പോലിസ് പറയുന്നത്.
കൂടാതെ പട്ടയംകവലയില്‍ സമീപകാലത്തായി കള്ളനോട്ട് വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണവും നിലച്ച മട്ടാണ്.കള്ളനോട്ട് ഇടുക്കി ജില്ലയിലേക്കു എത്തിക്കുന്ന പ്രത്യേക റാക്കറ്റുകള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it