Flash News

മാവോവാദികള്‍ മുന്‍ ഗ്രാമത്തലവനെ കൊലപ്പെടുത്തി



റായ്പൂര്‍: ഛത്തിസ്ഗഡില്‍ പോലിസ് ചാരനെന്നു സംശയിച്ച് മുന്‍ ഗ്രാമത്തലവനെ മാവോവാദികള്‍ കൊലപ്പെടുത്തി. ചന്നുറാം മണ്ഡവി (55) ആണു മരിച്ചത്.വീട്ടില്‍ ഉറങ്ങുകയായിരുന്ന മണ്ഡവിയെ മാവോവാദികള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മണ്ഡവി പോലിസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആളാണെന്നു പറയുന്ന ലഘുലേഖ സംഭവസ്ഥലത്തുനിന്നു കണ്ടെത്തി.
Next Story

RELATED STORIES

Share it