Flash News

അങ്കമാലിയില്‍ മാവോവാദികള്‍ പിടിയില്‍

കൊച്ചി: മാവോവാദികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ജിതേന്ദ്രയും സംഘവുമാണ് പിടിയിലായത്. 2012 മുതല്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവരെന്നും അങ്കമാലിയില്‍ വെച്ചാണ് പിടികൂടിയതെന്നും പോലിസ് പറഞ്ഞു.

ജിതേന്ദ്ര വധശ്രമകേസുകളില്‍ പ്രതിയാണെന്നും ഇദേഹത്തിനെതിരെ യുഎപിഎ ആക്ട് പ്രകാരം കേസ് ഝാര്‍ഖണ്ഡില്‍ നിലവിലുണ്ടെന്നും പോലിസ് വ്യക്തമാക്കി.ഇന്നലെ രാത്രി ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുധസെല്‍ ചോദ്യം ചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it