മാവോവാദികളുമായി ഏറ്റുമുട്ടിയെന്ന് പോലിസ്

പാലക്കാട്: അമ്പലപ്പാറ ആദിവാസി കോളനിക്കുസമീപം മാവോവാദികളുമായി ഏറ്റുമുട്ടിയതായി പോലിസ്. ഇന്നലെ വൈകീട്ട് ഏറ്റുമുട്ടല്‍ നടന്നതായാണ് അനൗദ്യോഗിക വിവരം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി പോലിസ് പറയുന്നു. പരിക്കേറ്റത് മാവോവാദിക്കാണോ നാട്ടുകാരനാണോ പോലിസിനാണോ എന്നതും വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് പോലിസ് പറഞ്ഞു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയിലെ അമ്പലപ്പാറ ആദിവാസി കോളനിക്കുസമീപം മാവോവാദികളെന്ന് സംശയിക്കുന്ന സായുധസംഘം ശനിയാഴ്ച വൈകീട്ട് എത്തിയിരുന്നുവെന്ന് പോലിസ് പറയുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന കാക്കി വസ്ത്രധാരികളാണ് സംഘത്തിലുണ്ടായിരുന്നത്. അമ്പലപ്പാറ പള്ളിശ്ശേരിയില്‍ ആദിവാസി കോളനിയിലെ മാതി, കുറുമ്പന്‍ എന്നിവരുടെ കുടിലുകളിലാണ് മാവോവാദികള്‍ എത്തിയത്. രാത്രി 8 മണി വരെ ഇവിടെ ചെലവഴിച്ച ഇവര്‍ ഭക്ഷണം ആവശ്യപ്പെടുകയും കുടിലിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോവുകയും ചെയ്തതായി പോലിസ് പറഞ്ഞു.
ഉച്ചയോടെ പോലിസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അമ്പലപ്പാറയിലെത്തി അന്വേഷണം നടത്തി മടങ്ങി. വൈകീട്ട് ആറോടെ തണ്ടര്‍ബോള്‍ട്ട് പ്രദേശത്തെ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. തെങ്കര തത്തേങ്ങലത്തും കുമരംപുത്തൂര്‍ പൊതുവപ്പാടത്തും മാവോവാദി സാന്നിധ്യം ഉള്ളതായി പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it