Flash News

മാവോയിസ്‌റ്റെന്നാരോപിച്ച് നദീറിനെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

മാവോയിസ്‌റ്റെന്നാരോപിച്ച് നദീറിനെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
X
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകനായ നദീറിനെതിരെ വീണ്ടും പോലീസ്. മാവോയിസ്റ്റ് എന്നാരോപിച്ച് തനിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി നദീര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇരിട്ടി പോലീസ് സൂപ്രണ്ടിന്റെ പേരില്‍ പേരാവൂര്‍ സ്റ്റേഷന് മുന്നിലാണ് തന്റെ ചിത്രം ഉള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് നദീര്‍ പറഞ്ഞു. 'ഇവര്‍ മാവോയിസ്റ്റുകള്‍' എന്ന പേരില്‍ വച്ചിരിക്കുന്ന വലിയ ഫ് ളക്‌സ് ബോര്‍ഡില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന കേസിലാണ് പോലീസിന്റെ നടപടിയെന്നും നേരത്തെ കേളകം പോലീസ് സ്‌റ്റേഷനില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതായി ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും നദീര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.



ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ 148/16 ന്റെ ഭാഗമായി എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നു, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്‌റ്റേറ്റിനോട് എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് കേളകം പോലീസ് സ്‌റ്റേഷനില്‍ പോയ ഒരു സുഹൃത്ത് സ്‌റ്റെഷനിലും പരിസരത്തും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്നും വ്യക്തമായ ചിത്രമുണ്ടെന്നും പറഞ്ഞു വിളിച്ചിരുന്നു, പഴയതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല, എന്നാല്‍ ഇന്ന് പേരാവൂര്‍ സ്‌റ്റേഷന് മുന്നില്‍ മറ്റൊരു സുഹൃത്ത് കണ്ട ഫ് ളക്‌സ് ബോഡ് ആണിത്. സി ഐ യുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ ഇരിട്ടി ഡിവൈഎസ്പി ക്ക് കീഴിലുള്ള എല്ലാ സ്‌റ്റെഷനിലും യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്.. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ... ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇനിയും ഈ ഉപദ്രവം തീരാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? പ്രദേശത്തുള്ള സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ഈ ഫ് ളക്‌സിന്റെ ഡീറ്റയില്‍സ് ഒന്ന് അന്വേഷിക്കാമോ ?
Next Story

RELATED STORIES

Share it