മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കും: മേയര്‍

കോഴിക്കോട്: നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. വൈദ്യുത ശ്മശാനം ബോധപൂര്‍വം തൊഴിലാളികള്‍ കേടുവരുത്തിയതാണോ എന്നും പരിശോധിക്കും. മൃതദേഹത്തോടും ബന്ധുക്കളോടും അനാദരവ് കാണിച്ചത് അംഗീകരിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു.  നിപ ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനാണ് ശ്മശാന ജീവനക്കാര്‍ വിസമ്മതിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നടക്കാവ് പോലിസ് കേസെടുത്തിരുന്നു. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്‍മികരെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. തലേ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുത ശ്മശാനം പെട്ടെന്നു കേടായത് എങ്ങനെയെന്ന കാര്യത്തില്‍ സംശയമുണ്ട്.
Next Story

RELATED STORIES

Share it