Second edit

മാവുകള്‍ നിലനിര്‍ത്താന്‍



മാമ്പഴക്കാലം ഏതാണ്ട് അവസാനിച്ചു. 2000 കൊല്ലങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയില്‍ മാവുകളുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കിഴക്കനേഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ കൃഷിചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ മാമ്പഴങ്ങള്‍ തന്നെയാണ് ലോകവിപണിയിലെ രാജാക്കന്മാര്‍. വിവിധയിനം മാവുകള്‍ പരസ്പരം ഒട്ടിച്ചും മറ്റും അത്യുല്‍പാദനശേഷിയുള്ള ഇനങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നുമുണ്ട്. അതോടെ നാടന്‍മാവുകള്‍ ഏറക്കുറേ ഇല്ലാതാവുകയുമാണ്. നാട്ടുമാങ്ങകള്‍ ഇല്ലാതാവുന്നതില്‍ വലിയൊരു അപകടം കുടിയിരിക്കുന്നുണ്ട്. ഒട്ടുമാവുകള്‍ക്ക് രോഗപ്രതിരോധശേഷി കുറയും. കുറഞ്ഞകാലം മാത്രമേ അവ നിലനില്‍ക്കുകയുള്ളൂ. അതിനാല്‍ ഒട്ടുമാവുകള്‍ക്ക് പിറകേ പോയാല്‍ കാലാന്തരത്തില്‍ മാവുകളുടെ വര്‍ഗം തന്നെ കുറ്റിയറ്റുപോയാലും അദ്ഭുതമില്ല. ഈ അപകടം മുന്നില്‍ കണ്ട് നാടന്‍ മാവുകളുടെ വംശം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍. അങ്ങനെ ശ്രമിക്കുന്നവരിലൊരാളാണ് ദക്ഷിണകര്‍ണാടകയിലെ മര്‍ക്കന്‍ജ ഗ്രാമവാസിയായ മാപാലത്തോട്ട ഭട്ട്. സാധാരണ കര്‍ഷകനായ ഭട്ട് കഴിഞ്ഞ 25 കൊല്ലമായി 80ഓളം ഇനം നാട്ടുമാവുകള്‍ തേടിപ്പിടിച്ച് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഉത്തര കന്നഡയിലും ശിവമോഗയിലും ഉഡുപ്പിയിലും കുടകിലുമൊക്കെ സഞ്ചരിച്ച് മാമ്പഴങ്ങള്‍ രുചിച്ചുനോക്കിയശേഷമാണ് അണ്ടി ശേഖരിക്കുക. ഇതിനകം നശിച്ചുപോയ പലതരം മാവുകള്‍ ഭട്ടിന്റെ തോട്ടത്തില്‍ നമുക്കു കാണാം, മാമ്പഴം പറിച്ചുതിന്നാം.
Next Story

RELATED STORIES

Share it