Kollam Local

മാവടിയില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂളിന് നേരെ ആക്രമണം: ആറുപേര്‍ക്കെതിരേ കേസ്

കൊല്ലം: കൊട്ടാരക്കര മാവടിയില്‍ നിര്‍മാണത്തിലിരുന്ന സ്‌കൂളിന് നേരെ ആക്രമണം. നേറ്റീവ് ബുദ്ധിസ്റ്റ് ട്രസ്റ്റിന്റെ സ്‌കൂളിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. വെദ്യുതി കണക്ഷന്‍ എടുത്തിരുന്ന മീറ്റര്‍ ബോര്‍ഡും മറ്റ് അനുബന്ധ ഉപകരണങ്ങളും തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്ന് സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് സെലീന പ്രക്കാനം ആരോപിച്ചു.

കഴിഞ്ഞ 22നാണ് സ്‌കൂളിന്റെ തറക്കല്ലിടീല്‍ നടന്നത്. നാഷനല്‍ സിലബസിലുള്ള പ്രൈമറി സ്‌കൂളാണ് ഇവിടെ നിര്‍മിക്കുന്നത്. സ്‌കൂള്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ ചില സിപിഐ പ്രവര്‍ത്തകര്‍ ഇത് അനുവദിക്കില്ലെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം 24ന് സ്‌കൂളിന്റെ പ്രചാരണത്തിന് നോട്ടീസ് വിതരണം ചെയ്ത ഡിഎച്ച്ആര്‍എം പ്രവര്‍ത്തകന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇരവിപുരം സ്വദേശി അഖിലിനാണ് മര്‍ദ്ദനമേറ്റത്. നിരവധി തവണ പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് പ്രതികളോട് മൃതുസമീപനമാണ് സ്വീകരിക്കുന്നതെന്ന് സെലീന പ്രക്കാനം ആരോപിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി സ്‌കൂളിന് നേരെയും ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് സെലീന പ്രക്കാനം കൊട്ടാരക്കര പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് സിപി ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it