thrissur local

മാള ബസ്സ്റ്റാന്റ് പരിസരത്ത് മദ്യപരുടെ ശല്യം രൂക്ഷം

മാള: ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റ് കോംപ്ലക്‌സിന്റെ കോണിപ്പടിയുടെ ഭാഗം മദ്യ കുപ്പികളുടെ കൂടാരമായി മാറുന്നു. കോണി മുറിയിലിരുന്നും സ്‌റ്റെപ്പുകളിലിരുന്നും മറ്റും മദ്യപിച്ച ശേഷം ഉപേക്ഷിച്ച കുപ്പികളാണ് മറ്റ് അവശിഷ്ടങ്ങളോടൊപ്പം ഇവിടെ കൂടി കിടക്കുന്നത്. മാള പ്രസ് കഌബ്ബിന്റെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന കോണി മുറി നേരത്തെ വളരെ വ്യത്തിയായി കിടന്നിരുന്നതാണ്.
കോംപഌക്‌സിലെ കച്ചവടക്കാരുടെ വാട്ടര്‍ ടാങ്കും മറ്റും കെട്ടിടത്തിന് മേലേയാണിരിക്കുന്നതെന്നതിനാല്‍ ഇടക്കിടെ അവര്‍ മേലെ കയറിരുന്നു. ഇക്കാരണത്താല്‍ കോണി മുറി പൂട്ടാനാവാത്തതിനാലും പുറത്ത് നിന്നുള്ളവര്‍ ദുരുപയോഗിക്കുന്നതിനാലും ഇവിടം ഉപയോഗിക്കാനാവാത്തതിനാല്‍ കുറച്ച് കാലം മുന്‍പ് പ്രസ് ക്ലബ്ബിന്റെ സാധനങ്ങള്‍ അവിടെ നിന്ന് മാറ്റി. ഇതോടെ ദുരുപയോഗം കൂടി. സാധനങ്ങള്‍ മാറ്റിയെങ്കിലും വാര്‍ത്താ ബോക്‌സുകള്‍ മദ്യ കുപ്പികളും മാലിന്യവും കൂടി കിടക്കുന്ന ഇട സ്‌റ്റെപ്പിലാണ് സ്ഥിതി ചെയ്യുന്നത്.
വാര്‍ത്തകള്‍ ശേഖരിക്കാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരും വാര്‍ത്ത ഇടുവാനെത്തുന്നവരും മറ്റും പലപ്പോഴും മൂക്ക് പോത്തിയാണ് ഇവിടെ എത്തുന്നത്. പലരുടേയും മൂത്ര പുരയും പുക വലിക്കുന്നിടമായും ഇവിടം മാറുന്നു. ഗ്രാമപ്പഞ്ചായത്തിന്റെയും മാള പോലിസിന്റെയും അനാസ്ഥയാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. ശക്തമായ നടപടിക്കൊപ്പം സി സി ടീവി ക്യാമറ സ്ഥാപിക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it