thrissur local

മാള ടൗണ്‍ റോഡ് തകര്‍ന്നു; പരിഹാരം തേടി വ്യാപാരികള്‍



മാള: കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ തകര്‍ത്ത ഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ ടാറിങ് നടത്തണമെന്നാവശ്യം. ജലനിധി പദ്ധതിയില്‍ കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡ് തകര്‍ത്തത്. സംസ്ഥാന പാത മാള ടൗണിലൂടെ കടന്ന് പോകുന്ന 500 മീറ്ററോളം ദൂരമാണ് എസ് കവേറ്റര്‍ ഉപയോഗിച്ച് ടാറിങ് തകര്‍ത്ത് കുഴിച്ചത്. ഇവിടെ ജനത്തിരക്കേറിയ ഭാഗത്ത് റോഡ് ഇരുഭാഗങ്ങളും പൊളിക്കുകയാണ്. പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയത് കുണ്ടും കുഴിയുമായിട്ടുമുണ്ട്. ഇത് മൂലം ഗതാഗതം ദുഷ്‌കരമായി. പൈപ്പിടല്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതായി വ്യാപാരികള്‍ പറയുന്നു. വര്‍ധിച്ച തോതില്‍ പൊടി ഉയര്‍ന്നതാണ് കാരണം. വഴി ഇല്ലാതായതിനെ തുടര്‍ന്ന് ഉപഭോക്താക്കളും ദുരിതം പേറി. അതേസമയം ഇത്തരം തിരക്കേറിയ ഇടങ്ങളില്‍ റോഡ് തകര്‍ക്കല്‍ രാത്രി കാലങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡ് മണ്ണ് നനഞ്ഞ് ചെളിയായി മാറിയിരുന്നു. ഇത് കാല്‍നട പോലും അസാധ്യമാക്കി. റോഡ് തകര്‍ക്കലിന് മുമ്പ് പൊതുമരാമത്ത് അധികൃ തര്‍ക്ക് നിശ്ചിത സംഖ്യ അടക്കേണ്ടതുണ്ട്. റോഡ് പുനര്‍നിര്‍മ്മാണം നടത്തേണ്ടതിനാണിത്. എന്നാല്‍ റോഡ് തകര്‍ന്ന് മാസങ്ങള്‍ പിന്നീട്ടാണ് പുനര്‍നിര്‍മ്മാണം നടക്കുന്നത്.കൊടകരകൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തിയത്. ഇതാണ് ഇപ്പോള്‍ തകര്‍ത്തത്. ജംഗ്ഷനില്‍ റോഡ് കുറുകേയും തകര്‍ത്തീട്ടുണ്ട്.മളാ ടൗണ്‍ റോഡ് മണ്‍കൂനകളും, പൊടി പലങ്ങളും, ഗതാഗതകുരുക്കും മൂലം ദുരിതം പേറുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ അധികൃതര്‍ ഇടപെടമെന്ന് നാട്ടുകാര്‍ വ്യാപാരികള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it