thrissur local

മാള ടൗണ്‍; കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും

മാളഃ മാള ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ ഉടനാരംഭിക്കും. ഇതിന്റെ ഭാഗമായി ഒമ്പത് കെട്ടിടങ്ങളുടെ ലേലം കഴിഞ്ഞ ദിവസം നടന്നു. സി വിഭാഗത്തില്‍പ്പെട്ട ഒമ്പത് കെട്ടിടങ്ങളുടെ ലേലത്തില്‍ ഭൂരിഭാഗവും ലേലം കൊണ്ടത് കെട്ടിടം ഉടമകള്‍ തന്നെയാണ്.
മറ്റുള്ളവരാണ് ലേലം കൊള്ളുന്നതെങ്കില്‍ കെട്ടിടത്തിന്റെ പൊളിക്കുന്ന ഭാഗമൊഴികെയുള്ളവക്ക് കേടുപാടുകള്‍ വരുമോയെന്ന ആശങ്കയാണ് കെട്ടിടമുടമകള്‍ തന്നെ ലേലം കൈക്കൊള്ളാന്‍ കാരണം. മാള മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന് സമീപമുള്ള ഒരു ബേക്കറിയും ഇലക്ട്രിക്കല്‍ കടയുമൊഴികെ ബാക്കി കെട്ടിടങ്ങള്‍ എല്ലാം തന്നെ കെട്ടിടമുടമകള്‍ തന്നെയാണ് ലേലം കൊണ്ടത്.
33000 രൂപ വരെയുള്ള തുകക്കാണ് കെട്ടിടങ്ങള്‍ ലേലത്തില്‍ പോയത്. റോഡിന്റെ തെക്ക് കിഴക്കേ ഭാഗത്ത് ജുമാ മസ്ജിദിന് സമീപത്തുള്ള കെട്ടിടങ്ങള്‍ വരും ദിനങ്ങളിലായി പൊളിക്കും. ടൗണ്‍ വികസനത്തിന്റെ ഭാഗമായി നാല് വിഭാഗമാക്കി തിരിച്ചിട്ടുള്ള 57 കെട്ടിടങ്ങളാണ് പൊളിക്കേണ്ടി വരിക.
അവശേഷിക്കുന്ന കെട്ടിടങ്ങളെ രണ്ടായിതിരിച്ച് വരും ദിവസങ്ങളില്‍ നഷ്ടപരിഹാരതുക വിതരണം ചെയ്യും. നിയമസാങ്കേതിക പ്രശ്‌നങ്ങള്‍ ബഹുഭൂരിഭാഗവും പരിഹരിച്ചു. പതിറ്റാണ്ടുകളായുള്ള മാളക്കാരുടെ സ്വപ്‌നമാണ് മാള ടൗണ്‍ വികസനം. കെ കരുണാകരന്‍, വി കെ രാജന്‍, യു എസ് ശശി, ടി യു രാധാക്യഷ്ണന്‍ എന്നിവര്‍ മാള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നപ്പോഴും ടൗണ്‍ വികസനത്തിനായി ശ്രമിച്ചു. എ കെ ചന്ദ്രന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡിനായും മാള ടൗണ്‍ വികസനത്തിനായും ജി ഒ നമ്പര്‍ 104/2009 പ്രകാരം ഫണ്ടനുവദിക്കപ്പെട്ടത്. മാള ടൗണ്‍ വികസനത്തിനായി 2.2 കോടി രൂപയാണ് അന്നനുവദിക്കപ്പെട്ടത്. പിന്നീട് നിരവധി വട്ടം സര്‍വകക്ഷിയോഗങ്ങളും മറ്റും നടന്നു. പ്രധാനമായും പ്രശ്‌നം സൃഷ്ടിച്ചിരുന്നത് രാഷ്ട്രീയക്കാരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ്.
പലഘട്ടങ്ങളിലായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാണ് ഇപ്പോള്‍ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. 2013 ഡിസംബര്‍ 19ന് ജില്ലാ പര്‍ച്ചേസിങ് കമ്മിറ്റി ഒരു ആറിന് 1235500 രൂപ നഷ്ടപരിഹാരമായി നിജപ്പെടുത്തി. 2015 ജൂലൈ 19ന് ജി ഒ (ആര്‍ ടി ) 6777/15 ളശി ഉത്തരവ് പ്രകാരം ടൗണ്‍ വികസനത്തിനായി 2.71 കോടി രൂപ അനുവദിച്ചു. നേരത്തെ അനുവദിക്കപ്പെട്ട തുക റോഡ് ടാറിങിനായി വകമാറ്റിയതിനാലാണ് വീണ്ടും ഫണ്ടനുവദിച്ചത്.
Next Story

RELATED STORIES

Share it