thrissur local

മാള കൃഷ്ണന്‍കോട്ട റോഡില്‍ അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി പരാതി

മാള: കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡിന്റെ ഭാഗമായ മാള കൃഷ്ണന്‍കോട്ട റോഡില്‍ അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഒരു കിലോമീറ്ററോളം ഭാഗത്താണ് വലിയ തോതിലുള്ള മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്.
പക്ഷികള്‍ മാലിന്യങ്ങള്‍ കൊത്തിവലിച്ച് പ്രദേശത്തെ പുരയിടങ്ങളിലും കിണറുകളിലും കൊണ്ടിടുന്നത് വലിയ ദുരിതമായിരിക്കുകയാണ്. രാത്രിയില്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗിലും ചാക്കുകളിലും നിറച്ച് വാഹനങ്ങളില്‍ കൊണ്ടുവന്നാണ് സാമൂഹികവിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറയടക്കം സ്ഥാപിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it