മാള്‍ഡ: ബിജെപി വസ്തുതാന്വേഷണസംഘത്തെ അറസ്റ്റുചെയ്തു
BY ajay G.A.G11 Jan 2016 11:28 AM GMT
X
ajay G.A.G11 Jan 2016 11:28 AM GMT
മാള്‍ഡ: കഴിഞ്ഞദിവസങ്ങളില്‍ സംഘര്‍ഷമുണ്ടായ പശ്ചിമബംഗാളിലെ മാള്‍ഡയില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി വസ്തുതാന്വേഷണസംഘത്തിന് പ്രശ്നബാധിതപ്രദേശങ്ങളിലേക്ക് കടക്കാനായില്ല.
സംഘര്‍ഷമുണ്ടായ കാലിയാചക് പ്രദേശത്തേക്കു പോകാന്‍ എസ്. എസ്. അലുവാലിയ എംപിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ രാവിലെ റയില്‍വെ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനസര്‍ക്കാര്‍ സ്ഥലത്ത് നിരോധനാജ്ഞഏര്പ്പെടുത്തിയതിനെത്തുടര്ന്നാണ് തങ്ങള്‍ക്ക് അവിടെയെത്താന്‍ സാധിക്കാത്തതെന്ന് സംഘം ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ജനങ്ങളെ സഹായിക്കാനാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.ഒരു മണിക്കൂറോളം സ്ഥിതിഗതികള്‍ തങ്ങളാലാവും വിധം വിലയിരുത്തി തയ്യാറാക്കിയ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.
രാവിലെ ആറരയോടെ സ്ഥലത്തെത്തിയ സംഘം മൂന്നുമണിക്കൂറിനകം കൊല്‍ക്കത്തയ്ക്ക് മടങ്ങി. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങളുടെ സാന്നിദ്ധ്യം സ്ഥലത്ത് പ്രശ്നമുണ്ടാക്കും എന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായും ഇക്കാര്യം ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായെ ധരിപ്പിക്കുമെന്നും സംഘം അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT