Kollam Local

മാളിയേക്കല്‍ ജങ്ഷനിലെ മദ്യവില്‍പനശാല ജനജീവിതത്തിന് ഭീഷണി : ഉപഭോക്തൃസമിതി



കരുനാഗപ്പള്ളി: ജനവാസകേന്ദ്രമായ തൊടിയൂര്‍ കല്ലേലിഭാഗം മാളിയേക്കല്‍ ജങ്ഷനില്‍ പുനഃസ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന വിദേശ മദ്യവില്‍പനശാല ജനജീവിതത്തിന് ഭീഷണിയാണെന്നും ജനവാസം കുറഞ്ഞ സ്ഥലത്തേക്ക് മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മാളിയേക്കല്‍ റെയില്‍വേക്രോസ്സ്, രണ്ട് ക്ഷേത്രങ്ങള്‍, രണ്ട് മുസ്്‌ലീം പള്ളികള്‍, ഗവണ്‍മെന്റ് പോളിടെക്‌നിക്ക് എന്നിവയ്ക്ക് സമീപമുള്ള വെയര്‍ഹൗസിങ് കെട്ടിടത്തിലാണ് മദ്യവില്‍പനശാല സ്ഥാപിക്കുവാന്‍ പോകുന്നത്. ജനരോക്ഷത്തെ തുടര്‍ന്ന് സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ തുടക്കത്തില്‍ മദ്യവില്‍പനശാല പൂട്ടിച്ചെങ്കിലും വീണ്ടും അവിടെത്തന്നെ സ്ഥാപിക്കുവാനുള്ള ശ്രമം ജനങ്ങളോടുളള വെല്ലുവിളിയാണ്. പ്രദേശവാസികളോട് ഏറ്റുമുട്ടി മദ്യവില്‍പനശാല സ്ഥാപിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം മൈതീന്‍കുഞ്ഞ് ഐപിഎസ് റിട്ട. യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. ഷീലാജഗധരന്‍,  മൈതീന്‍കുഞ്ഞ്, കുന്നേല്‍ രാജേന്ദ്രന്‍, രാധാകൃഷ്ണന്‍ ്, ഷാജഹാന്‍ പണിക്കത്ത്, സിഎംഎ നാസര്‍, അഡ്വ. അബ്ദുല്‍റഹ്മാന്‍, മജീദ്ഖാദിയാര്‍, കക്കാട് ബഷീര്‍,  സംസാരിച്ചു.
Next Story

RELATED STORIES

Share it