thrissur local

മാളയില്‍ മാലിന്യപ്രശ്‌നം രൂക്ഷം

മാള: മാള ഗ്രാമപ്പഞ്ചായത്തില്‍ കുന്നു കൂടിയ മാലിന്യം ദുരിതമാവുന്നു. രണ്ടു വര്‍ഷം മുമ്പ് രണ്ടു ലക്ഷം രൂപയും ഏഴു മാസത്തിന് മുമ്പ് രണ്ടേമുക്കാല്‍ ലക്ഷം രൂപയും ചിലവഴിച്ച് നന്നാക്കിയ ഇന്‍സിനേറ്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇനിയും കാര്യമായ റിപ്പയര്‍ ചെയ്താല്‍ മാത്രമേ ഇത് പ്രവര്‍ത്തന ക്ഷമമാവുകയുള്ളൂ. ഇന്‍സിനേറ്ററിലെ മാലിന്യം നിറക്കുന്ന അറയിലെ നെറ്റ് പാടെ തകരുകയും ചാരം തിറഞ്ഞ് ഗുരുതരമായ അവസ്ഥയിലുമാണ് ഉള്ളത്. കാലങ്ങലായി കത്തിച്ച ചാരം മാറ്റുവാനോ ഇന്‍സിനേറ്റര്‍ വൃത്തിയാക്കാനോ ഉള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല.
മാത്രമല്ല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് മുമ്പുള്ള മാലിന്യങ്ങള്‍ കൂമ്പാരങ്ങളായി സമീപത്ത് കെട്ടികിടക്കുകയാണ്. പഞ്ചായത്തിലെ വിവിധ ടൗണുകളിലും മാലിന്യം കെട്ടികിടക്കുന്നു. ഈ ഗുരുതരമായ അവസ്ഥ പരിഹരിക്കുന്നതിന് പഞ്ചായത്ത് അധികൃതരോ ഇന്‍സിനേറ്റര്‍-മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരോ ഇത്രയും കാലം ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫ് ഭരണക്കാലത്ത് പഞ്ചായത്ത് നേരിട്ട് പ്രോജക്ട് രൂപീകരിത്താണ് പണികള്‍ നടത്തിയിരുന്നത്.
അടിയന്തരമായി അത്യാവശ്യ പ്രവൃത്തികള്‍ ചെയ്യുന്നതിന് പഞ്ചായത്തില്‍ പ്രോജക്ട് രൂപീകരിച്ച് പണം നീക്കി വെച്ചിട്ടില്ലെന്നാണ് അറിയുന്നത്. എത്രയും പെട്ടെന്ന് ഈ അവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it