Flash News

മാലേഗാവ് സ്‌ഫോടനം : ഒമ്പത് മുസ്‌ലിം യുവാക്കളെ കോടതി വെറുതെവിട്ടു

മാലേഗാവ് സ്‌ഫോടനം : ഒമ്പത് മുസ്‌ലിം യുവാക്കളെ കോടതി വെറുതെവിട്ടു
X
court

മുംബൈ: 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ നിരപരാധികളെന്ന് എന്‍ഐഎ  കണ്ടെത്തിയ ഒമ്പത് മുസ്‌ലിം യുവാക്കളെ മുബൈ കോടതി വെറുതെ വിട്ടു.  മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം വിചാരണ നടക്കുന്ന കേസിലാണ്് ജഡ്ജി വി വി പാട്ടീല്‍ വിധിപറഞ്ഞത്. സല്‍മാന്‍ ഫര്‍സി, ഷബീര്‍ അഹമ്മദ്, നൂറുള്‍ഹുദ ഡോഹ, റെയിസ് അഹമ്മദ്, മുഹമ്മദ് അലി, അസിഫ് ഖാന്‍ ജാവേദ് ഷെയ്ഖ്, ഫാറൂഖ് അന്‍സാരി അബ്രാര്‍ അഹമ്മദ്, എന്നിവരെയാണ് തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കിയത്. സിമി, ലശ്കര്‍ ബന്ധമാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തിരുന്നത്.ഇവരില്‍ ഷബീര്‍ അഹമ്മദ് കഴിഞ്ഞവര്‍ഷം വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു.
കേസില്‍ നിരപരാധികളെന്ന്് കണ്ടിട്ടും ഇവരെ വെറുതെവിടുന്നതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി രംഗത്തുവന്നിരുന്നു. 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ 35 പേരാണ് മരണമടഞ്ഞത്്.
മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും അന്വേഷിച്ച കേസില്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ കണ്ടെത്തല്‍ ഇതിനു വിരുദ്ധമാണെന്നായിരുന്നു എന്‍ഐഎ അഭിഭാഷകന്‍ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഒടുവില്‍ ഈ നിലപാട് മാറ്റി, പ്രതികളെ വിട്ടയക്കുന്നതിനോടു യോജിപ്പില്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു.
തങ്ങള്‍ നടത്തിയത് പുനരന്വേഷണമല്ലെന്നും തുടരന്വേഷണമാണെന്നുമായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ വാദം. എടിഎസും സിബിഐയും കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതികളെ വെറുതെവിടുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ത ഏജന്‍സികള്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ രണ്ടുസംഘം പ്രതികളാണുള്ളതെന്നും ഇതില്‍ ഏതുവിഭാഗമാണ് വിചാരണ നേരിടേണ്ടതെന്നും മറുവിഭാഗത്തെ വെറുതെവിടണമോയെന്നതും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

[related]
Next Story

RELATED STORIES

Share it