World

മാലിയില്‍ വിമതരുടെ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

ബമാകോ: മാലിയില്‍ തുറാഖ് വംശജര്‍ക്കെതിരായ വിമതരുടെ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ ഗ്രാമമായ ഔകാസ്സയില്‍ വെള്ളിയാഴ്ച മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മിനാക ഗവര്‍ണര്‍ ദൗദാ മൈഗ അറിയിച്ചു. തലേ ദിവസവും സമാനമായ ആക്രമണമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.
നൈജറിന്റെ അതിര്‍ത്തിയിലെ തുറാഖ് വിഭാഗത്തിന്റെ പിന്തുണയോടെ സൈന്യം നടത്തുന്ന മുന്നേറ്റങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കാറുണ്ടെന്നാണ് റിപോര്‍ട്ട്. സമീപകാലത്ത്് തുറാഖ് സൈനിക വിഭാഗം ഫ്രഞ്ച് സൈന്യത്തിന്റെ പിന്തുണയോടെ അല്‍ഖാഇദ പോഷക സംഘങ്ങള്‍ക്കെതിരേ മുന്നേറ്റം നടത്തിയിരുന്നു. മാലിയുടെ വടക്കന്‍ മേഖലകളില്‍ ആറു വര്‍ഷത്തോളമായി തുറാഖ് വിമതരും അല്‍ഖാഇദ പോഷക സംഘങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it