മാലിന്യ സംസ്കരണ യാര്‍ഡില്‍ തീപിടിച്ചു
BY Sumeera SMR28 Feb 2016 5:31 AM GMT
Sumeera SMR28 Feb 2016 5:31 AM GMT
ചെര്‍പ്പുളശ്ശേരി: നഗരസഭയുടെ കീഴില്‍ പന്നിയംകുര്‍ശ്ശി റോഡിലുള്ള മാലിന്യ സംസ്കരണ യാര്‍ഡിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തം ഉണ്ടായത്. ചെര്‍പ്പുളശ്ശേരി ടൗണിലേയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നശിപ്പിക്കുന്ന തൊഴിലാളികളില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് കരുതുന്നത്.
രണ്ടരയോടെ ഷൊര്‍ണൂരില്‍ നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്നിശമനസേന എത്തി വൈകീട്ട് 3 ഓടെ തീ ഏറെക്കുറെ കെടുത്തി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ മടങ്ങി. 6ന് ശേഷം ഈ ഭാഗത്ത് നിന്ന് പുകയും തീയും ഉയര്‍ന്നതിനെ തുടര്‍ന്ന് വൈകീട്ട് 7 ഓടെ വീണ്ടും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
തീപിടുത്തം കാരണം ചെര്‍പ്പുളശ്ശേരി ടൗണിലും പന്നിയംകുര്‍ശ്ശി റോഡിലും പുക പടര്‍ന്ന് കിടക്കുകയാണ്. സംസ്കരണ യാര്‍ഡിനോട് ചേര്‍ന്ന് പന്നിയംകുര്‍ശ്ശി റോഡില്‍ ഏറെ വൈകിട്ടും പുക കാരണം വാഹനങ്ങള്‍ക്കും മറ്റും യാത്രചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT