kozhikode local

മാലിന്യ സംസ്‌കരണം ഉറപ്പുവരുത്താതെ റാണി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല

വടകര: ശാസ്ത്രീയ മാലിന്യ സംസ്‌കരണവും പരിസര ശുചിത്വവും ഉറപ്പുവരുത്താതെ റാണി സ്ഥാപനങ്ങള്‍ തുറന്നു പ്രവൃത്തിക്കാന്‍ അനുവദിക്കില്ലെന്ന് വരിശ്യകുനി യുപി സ്‌കൂളില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
എന്‍സി കനാലില്‍ മാലിന്യം ഒഴുക്കി വിട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. റാണി സ്‌കൂളില്‍ നിന്നും പുറത്തുവിട്ട ടണ്‍ കണക്കിന് വിഷമാലിന്യം ചേന്ദമംഗലം ചെമ്മച്ചേരി തോട്ടിലൂടെ ഒഴുക്കിയിരിക്കുകയാണ്.
ഈ അടുത്തായി പ്രദേശത്തെ മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടി ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ച എന്‍സി കനാല്‍ വിഷ മാലിന്യം തള്ളി ആയിരകണക്കിന് കുടുംബങ്ങള്‍ക്കാണ് ദുരിതം വരുത്തിവെച്ചത്. കണ്‍വെന്‍ഷന്‍ സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടികെ രാജന്‍, എടി ശ്രീധരന്‍, സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ്, കൂട്ടാളി അശോകന്‍, ഇപി ദാമോദരന്‍ സംസാരിച്ചു. ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം ഭാവി പരിപാടികള്‍ തീരുമാനിക്കും.
ഭാരവാഹികളായി കെഇ ഇസ്മയില്‍(ചെയര്‍മാന്‍), ടിഎം രാജന്‍(കണ്‍വീനര്‍), വി മോഹന്‍ ബാബു (കോഡിനേറ്റര്‍), ഇപി ദാമോദരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it