Kollam Local

മാലിന്യ പ്രശ്‌നം; യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

പത്തനാപുരം: മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പത്തനാപുരം പഞ്ചായത്തിലെ മാര്‍ക്കറ്റിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുക, ടൗണിലെ ഓടകള്‍ വൃത്തിയാക്കുക, കല്ലടയാറ്റിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, നിപ്പ വൈറസ് പോലെയുള്ള മാരക വൈറസ് രോഗങ്ങള്‍ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പത്തനാപുരം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ഉപരോധത്തിനൊടുവില്‍ മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കാമെന്നും, മാര്‍ക്കറ്റില്‍ സിസിടിവി സ്ഥാപിക്കാമെന്നും രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എച്ച് അനീഷ് ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it