മാലിന്യ നിര്‍മാര്‍ജനം: മാതൃകയായി കിരണ്‍ ബേദി

പുതുച്ചേരി: ലോക പരിസ്ഥിതി ദിനത്തില്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ക്കൊപ്പം മാലിന്യ നിര്‍മാര്‍ജനത്തിന് മുന്നിട്ടിറങ്ങി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മാതൃകയായി. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും പരിസ്ഥിതി സൗഹൃദ പ്രദേശമാക്കി പുതുച്ചേരിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കിരണ്‍ ബേദിയും മുന്നിട്ടിറങ്ങിയത്. മുഖംമൂടി ധരിച്ചും കൈയുറ അണിഞ്ഞും തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. എല്ലാ ഞായറാഴ്ചയും മുനിസിപ്പല്‍ ജീവനക്കാര്‍ക്കൊപ്പം മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ താന്‍ പങ്കാളിയാവുമെന്നും അവര്‍ പറഞ്ഞു. പുതുച്ചേരിയെ ശുചിത്വ നഗരമാക്കി മാറ്റുകയാണു ലക്ഷ്യം. പ്രശസ്തിക്കു വേണ്ടിയല്ല ശുചിത്വ യജ്ഞത്തില്‍ പങ്കാളിയാവുന്നതെന്നും ബേദി പറഞ്ഞു.
Next Story

RELATED STORIES

Share it