മാലിന്യസംസ്‌കരണം: കില പരിശീലനം നല്‍കി

മുളങ്കുന്നത്തുകാവ്: മാലിന്യനിര്‍മാര്‍ജനത്തിനായുള്ള സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കി നഗരസഭകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമുള്ള മൂന്നു ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കില പ്രഫ. ഡോ. സണ്ണി ജോര്‍ജ്, കോ-ഓഡിനേറ്റര്‍ ടി എസ് സെയ്ഫുദ്ദീന്‍ സംസാരിച്ചു.
മാലിന്യസംസ്‌കരണത്തിന്റെ സാങ്കേതികവിദ്യകള്‍, നഗരശുചിത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍, സിറ്റി സാനിറ്റേഷന്റെ പ്രാധാന്യം, സ്വച്ഛ്ഭാരത് മിഷന്‍, ഹരിതകേരളം മിഷന്‍, സബ്‌സിഡി മാനദണ്ഡങ്ങള്‍, നഗരശുചിത്വവും മുനിസിപ്പാലിറ്റി നിയമവും, മാതൃകാ മാലിന്യനിര്‍മാണ യൂനിറ്റുകള്‍, ദ്രവമാലിന്യ നിര്‍മാര്‍ജനത്തില്‍ ആലപ്പുഴ കനാല്‍ മോഡല്‍, മാലിന്യപരിപാലനം- ശൈലീമാറ്റത്തിനുള്ള നേതൃപാടവം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
ഏഴു നഗരസഭകളില്‍ നിന്നുള്ള ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, എന്‍ജിനീയര്‍/ഓവര്‍സിയര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പാലക്കാട് ഐആര്‍ടിസിയിലെ ഡോ. വി ആര്‍ രഘുനന്ദനന്‍, ഡോ. സണ്ണിജോര്‍ജ്, ദേവിക നായര്‍, ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഇന്ദു ഐസക്, എന്‍ ധനിക്, ജയഗോപാല്‍ റാവു, ബാബു ജോസഫ് പരിശീലനത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it