kannur local

മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി

കൂത്തുപറമ്പ്: മാലിന്യമുക്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മൂന്നു വര്‍ഷത്തിനകം ഇതു സാക്ഷാല്‍ക്കരിക്കുമെന്നും മന്ത്രി കെ ടി ജലീല്‍. കൂത്തുപറമ്പ് നഗരസഭ പാറാലിലെ 11 ഏക്കര്‍ സ്ഥലത്ത് 75 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആധുനിക ബസ്സ്റ്റാന്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബസ്സ്റ്റാന്റ് രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.
ജനം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നഗരസഭകള്‍ക്ക് കഴിയണം. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കും. ഗ്രാമങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു സംസ്‌കരിച്ച്് തദ്ദേശഭരണ സ്ഥാപനങ്ങളിലെ റോഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കും. ശുചിത്വമിഷന്‍ മുഖേന എല്ലാ നഗരസഭകളിലും വാതക ശ്മശാനങ്ങള്‍ നിര്‍മിക്കും. ഇതിനായി ഒരുകോടി രൂപ വരെ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍, വൈസ് ചെയര്‍മാന്‍ എം പി മറിയംബീവി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി രാമകൃഷ്ണന്‍, കെ വി രജീഷ്, കെ തങ്കമണി, പി പ്രമോദ്കുമാര്‍, കെ അജിത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ധനജ്ഞയന്‍, പി കെ സതീശന്‍, എന്‍ ബാലന്‍, കുറ്റിയന്‍ കരുണന്‍, നഗരസഭാ സെക്രട്ടറി സജിത്ത് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it