kozhikode local

മാലിന്യപ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ അതിജീവന സമരം തുടരുമെന്ന്

കോഴിക്കോട്: നാദാപുരം മാലിന്യപ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ അതിജീവന സമരം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 75 ദിവസമായി പ്രദേശവാസികള്‍ സമരത്തിലാണ്.
ഒരു വിധത്തിലുള്ള അനുമതിയും തേടാതെയാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. പ്ലാന്റില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടക്കുന്നില്ല. ഇവിടെ മാലിന്യം തള്ളല്‍മാത്രമാണ് നടക്കുന്നത്. പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം നടത്തി പോലിസ് സഹായത്താല്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കും എന്ന് പ്രചാരണം നടത്തി. പൊല്യൂഷന്‍ ബോര്‍ഡ് പറയുന്ന എല്ലാ നിബന്ധനകളും അംഗീകരിച്ചു കൊണ്ട് മാത്രമെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലിസ് സുരക്ഷ നല്‍കാവു എന്ന ഹൈക്കോടതി വിധിയാണ് വളച്ചൊടിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞാണ് പൊല്യൂഷന്‍ ബോര്‍ഡ് നിന്ന് അനുമതി തന്നെ വാങ്ങിയത്. 200ഓളം വീടുകളും 50മീറ്റര്‍ മുതല്‍ 300മീറ്റര്‍ പരിധിക്കുള്ളില്‍ 10ഓളം വിദ്യാലയങ്ങളും തോടും കുളവും കിണറുകളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
മാലിന്യപ്ലാന്റിനാല്‍ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് സമീപവാസികള്‍ക്കുണ്ടാവുന്നതെന്ന് അവര്‍ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും. സമരം തുടരുമെന്നും സമരസമിതിയംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷൗക്കത്ത് അലി ഏരോത്ത്, ഡോ. അഹമ്മദ് കോട്ടക്കൂനി, കെ ബാബു, മഞ്ജു, നജീറ കണ്ണോത്ത്, കെ കെ അലി, ഷെബീബ് റഹ്മാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it