ernakulam local

മാലിന്യപ്രശ്‌നം : നഗരസഭ യോഗത്തില്‍ ബഹളം; പ്രത്യേക കൗണ്‍സില്‍ യോഗം ഇന്നും ചേരും



കൊച്ചി: നഗരത്തിലെ  വെള്ളക്കെട്ടും മാലിന്യപ്രശനത്തില്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗത്തിലും ബഹളം. മാലിന്യനീക്കത്തിന് കരാര്‍ നല്‍കിയിരിക്കുന്നത് റദ്ദ് ചെയ്തുകൊണ്ട് പുതിയ കരാര്‍ നല്‍കണമെന്ന ആവശ്യത്തിന്മേല്‍ വിളിച്ചുകൂട്ടിയ കക്ഷിനേതാക്കളുടെ യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന സാധാരണയോഗത്തില്‍ മാലിന്യനീക്കം സംബന്ധിച്ച കാര്യങ്ങളിലെ  തീരുമാനം കക്ഷിനേതാക്കളുടെ യോഗത്തിലേത് എന്ന് പറഞ്ഞു നഗരസസഭാ കൗണ്‍സിലില്‍ അവതരിപ്പിക്കാനുള്ള മേയര്‍ സൗമിനി ജെയ്‌നിന്റെ നീക്കത്തിനെതിരെയാണ് പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്. വെള്ളക്കെട്ടും മാലിന്യപ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യസ്റ്റാന്റിങ് കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യാതെ സ്റ്റിയറിങ് കമ്മറ്റി തീരുമാനം മേയര്‍ കൗണ്‍സിലിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ മാലിന്യനീക്കം വാഹനത്തിന്റെ ലോഡ് കണക്കാക്കിയിരുന്നത് ഇപ്പോള്‍ തൂക്കത്തിന് അനുസരിച്ചാക്കിയപ്പോള്‍ നഗരസഭയ്ക്ക് മാസം തോറും ഭീമമായ നഷ്ടം ഉണ്ടാകുന്നതായും മാലിന്യനീക്കം പരാജയപ്പെടുന്നതായും കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു. മാലിന്യനീക്കത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന് കരാര്‍ സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കാനുള്ള മേയറുടെ നീക്കത്തിനെതിരെ പ്രതിപക്ഷഅംഗങ്ങളായ വി പി ചന്ദ്രനും  ബെന്നി ഫെര്‍ണാണ്ടസും രംഗത്തെത്തി. യോഗത്തില്‍ നിന്ന വിട്ടുനിന്ന പ്രതിപക്ഷകക്ഷികളുടെ നടപടി ചര്‍ച്ചയായതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും ബഹളവുമായി.  കക്ഷിനേതാക്കളുടെ യോഗത്തിലെ തീരുമാനങ്ങള്‍ പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നതിനാലും സാധാരണയോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതിനാലും ഇക്കാര്യം പ്രത്യേകം യോഗം വിളിച്ചു ചര്‍ച്ച ചെയ്യാമെന്ന്് ധാരണയിലെത്തിയതോടെ  ഇന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി  ചേരാനും അതിന് ശേഷം പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു.സെന്റര്‍ മാളിലെ തീയേറ്ററിന് താല്‍ക്കാലിക അനുമതി മാത്രം നല്‍കിയിരിക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അടച്ചൂപൂട്ടാന്‍ ജില്ല കലക്ടര്‍ നഗരസഭയോട് നിര്‍ദേശിച്ചത് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.  മൂന്ന് രൂപയുടെ സെസ്് ടിക്കറ്റിനൊപ്പം പിരിക്കുമ്പോള്‍ ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ ടിക്കറ്റ്  ചാര്‍ജിനൊപ്പം രണ്ട് രൂപ കൂടുതല്‍ വാങ്ങിക്കാന്‍ അനുവദിക്കണമെന്ന കൊച്ചിയിലെ സിനിമ തിയേറ്ററിന്റെ ആവശ്യം നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചില്ല. ഇത് അംഗീകരിക്കുക വഴി ഒരു വര്‍ഷം 34 ലക്ഷം രൂപ തിയേറ്റര്‍ ഉടമയ്ക്ക് അധികമായി പിരിച്ചെടുക്കാമെന്നത്  കൗണ്‍സില്‍ യോഗത്തില്‍ ചന്ദ്രന്‍ കണക്കുകള്‍ നിരത്തി ചൂണ്ടികാട്ടി.സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷൈനി മാത്യൂ, മിനിമോള്‍, ഗ്രേയ്‌സി, കൗണ്‍സിലര്‍മാരായ കെ ആര്‍ പ്രേമകുമാര്‍, ജോണ്‍സണ്‍, കെ കെ അഷറഫ്, പി എസ് ഷൈന്‍, ഗ്രേയ്‌സി ബാബു ജേക്കബ്, സി കെ പീറ്റര്‍, തമ്പി സുബ്രഹ്മണ്യന്‍ ,ശ്യാമള പ്രഭു സംസാരിച്ചു.
Next Story

RELATED STORIES

Share it