Pathanamthitta local

മാലിന്യത്തിന് വിട: ചിറമുടിച്ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കും

പന്തളം: ചിറമുടിച്ചിറ മാലിന്യത്തോടു വിടപറയുന്നു. നഗരസഭയ്ക്കു സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ മൂന്നു കോടി രൂപ ചിറമുടിച്ചിറയില്‍ ടൂറിസത്തിനു വകയിരുത്തി. വര്‍ഷങ്ങളായി ചിറമുടി, വാളകത്തിനാല്‍ ഏലായില്‍ ക്യഷിക്കായി ഉപയോഗിച്ചിരുന്ന പ്രധാനജലസ്രോതസായിരുന്നു ചിറമുടിച്ചിറ. രണ്ടു തവണ പന്തളം പഞ്ചായത്ത് കാലയളവില്‍ ചിറയ്ക്കു ആഴം കൂട്ടി ജലം സംരക്ഷിക്കുകയും ചീപ്പു പുതുക്കി പണിത് പാടശേഖരസമതി നേത്യത്വം നല്‍കി ഗ്രൂപ്പുകൃഷി വ്യാപിപ്പിച്ചെങ്കിലും ക്രമേണ നെല്‍കൃഷി നിലച്ചുപോയി. ക്യഷി നിലച്ചപ്പോള്‍ ജലം മലിനമാകുകയും പ്രദേശവാസികളും അന്യദേശക്കാരു പോലും മാലിന്യം നിക്ഷേപിക്കാന്‍ ചിറമുടിചിറ തെരഞ്ഞെടുത്തു. മാലിന്യം നിറഞ്ഞു ദുര്‍ഗന്ധം പ്രദേശത്തു വ്യാപകമായ കാലയളവില്‍ 2016-17 വാര്‍ഷികനഗരസഭാ ബജറ്റില്‍ ചിറ സംരക്ഷിക്കാന്‍ പദ്ധതിയിട്ടെങ്കിലും നടപ്പിലായില്ല. തുടര്‍ന്നു എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്താനും പദ്ധതി നടത്തിപ്പിനും ഇപ്പോള്‍ ഫണ്ട് പ്രഖ്യാപിച്ചത്. പൊതുമരാമത്ത്. ജലവിഭവകുപ്പ്, തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പദ്ധതി പ്രദേശമായ ചിറ മുടിയില്‍ എത്തി പ്രാരംഭ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ചിറമുടിച്ചിറയ്ക്കു ആഴം കൂട്ടി, കരിങ്കല്ലുകള്‍ കൊട്ടി ഉയര്‍ത്തി, ചുറ്റും ഇരുമ്പു വലയില്‍ മനോഹര ഉദ്യാനവും, പാര്‍ക്കിങ്, വിശ്രമ സങ്കേതവും ബോട്ട് റൈസിങ് എന്നിങ്ങനെ മനോഹമായ ടൂറിസ പദ്ധതിയാണ് നടപ്പിലാക്കേണ്ടത്. ചിറ മുടിച്ചിറയില്‍ പാര്‍ക്കു യാഥാര്‍ത്ഥ്യമാകുന്നതോടെ പന്തളത്തിന്റെ മുഖഛായ തന്നെ മാറുന്ന സ്ഥിതില്‍ എത്തും.
Next Story

RELATED STORIES

Share it