Alappuzha local

മാലിന്യം വലിച്ചെറിയാതെ പ്രകൃതിയെ സംരക്ഷിക്കണം: മന്ത്രി ജലീല്‍

ആലപ്പുഴ: പാരിസ്ഥിതിക സന്തുലിതാവസ്ഥ അട്ടിമറിക്കാതെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെയും ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ നമ്മുക്കു കഴിയണമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിച്ച പ്ലാസ്റ്റിക് ഷ്രെഡിങ്‌ബെയിലിങ് യൂനിറ്റ്് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടംമറിക്കുന്നതാണ് പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇടവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷതവഹിച്ചു. വനിത കാന്റീനിന്റെ ഉദ്ഘാടനം അഡ്വ. യു പ്രതിഭാഹരി എംഎല്‍എ നിര്‍വഹിച്ചു. ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, വൈസ് പ്രസിഡന്റ് എംകെ വിമലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി അശോകന്‍ നായര്‍, പ്രഫ. വി വാസുദേവന്‍, ജി മുരളി, വി ഗീത, ശാന്ത ഗോപാലകൃഷ്ണന്‍, ഓമന വിജയന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ സുമ, ബി വിശ്വന്‍, അരിതബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it