kozhikode local

മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിനെതിരേ പ്രതിഷേധം

പയ്യോളി: ശുചിത്വത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്തില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ തിക്കോടി പഞ്ചായത്തില്‍ തള്ളിയതിന്നെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമായി. തിക്കോടി പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കോടിക്കല്‍ അറഫ റോഡിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തണ്ണീര്‍ത്തടത്തിന് ഒരു വശത്ത് ടിപ്പര്‍ ലോറിയില്‍ എത്തിച്ച മാലിന്യം തള്ളിയത്.
തടയാന്‍ ചെന്ന പ്രദേശത്തുകാരോട് തട്ടിക്കയറുകയും ധിക്കാരപരമായി അവിടെ കുഴിയെടുത്ത് മൂടുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എച്ച്‌ഐ രാജന്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തുകയും മാലിന്യം എടുത്തു മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പയ്യോളി പോലിസും സ്ഥലത്തെത്തിയിരുന്നു.
ഹെല്‍ത്ത് അധികാരികളും പോലിസും ആവശ്യപ്പെട്ടിട്ടും മാലിന്യങ്ങള്‍ എടുത്ത് മാറ്റാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തിക്കോടി പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധവുമായി എത്തി. സിപിഎം പ്രാദേശിക നേതാക്കളുടെ സഹായത്തോടുകൂടിയാണ് മാലിന്യങ്ങള്‍ തിക്കോടിയില്‍ തള്ളിയതെന്നാണ് പ്രദേശത്തുകാരുടെ ആക്ഷേപം.
Next Story

RELATED STORIES

Share it