kozhikode local

മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചു

പയ്യോളി: ബസ് സ്റ്റാന്‍ഡിനു പിന്‍വശത്ത് കുന്നുകൂടിയമാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാഓഫിസ് ഉപരോധിച്ചു.രാവിലെ 11മണിയോടെ ആരംഭിച്ച സമരം മണിക്കൂറുകളോളം നീണ്ടുനിന്നു. ടൗണിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം കയറ്റിവന്ന വാഹനം ഇവിടെ തള്ളുന്നത് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തടഞ്ഞിരുന്നു.
തുടര്‍ന്ന് അധികൃതരുമായുള്ള ചര്‍ച്ചയില്‍  ചൊവ്വാഴ്ച പയ്യോളിടൗണില്‍ നടക്കുന്ന ശുചീകരണ പരിപാടിയില്‍ നീക്കം ചെയ്യാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ്‌നല്‍കി. എന്നാല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ച ്ശുചീകരണം നടത്തിയെങ്കിലും ടൗണിലെ മാലിന്യകൂമ്പാരം നീക്കംചെയ്യാത്തതില്‍ പ്രതിഷേധിച്ച്  നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നഗരസഭാ ഓഫിസ് ഉപരോധിച്ചു.  തൂടര്‍ന്ന് നഗരസഭചെയര്‍പേഴ്‌സണ്‍ അഡ്വ പി കുല്‍സുവുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യം പൂര്‍ണമായും എടുത്തുമാറ്റാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.  സിപിഎം ഏരിയാ സിക്രട്ടറി എംപി ഷിബു,ശീതള്‍രാജ്,കെ ജോഷി, എംടി രഞ്ജിത്ത്,അഖില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it