thrissur local

മാലിന്യം നിറഞ്ഞ് മണലി പുഴ; ഉറവിടം തേടി പഠനയാത്ര സംഘടിപ്പിച്ചു

കൊടകര: മണലി പുഴയും സമീപ കായലുകളിലേയും മാലിന്യം ഒഴുകിയെത്തി വെള്ളത്തിന്റെ നിറം മാറിയൊഴുകുന്നു. പുഴയോരവാസികള്‍ ആശങ്കയില്‍. മണലി പുഴയിലെ മാലിന്യ പ്രശ്‌നം രൂക്ഷമായതോടെ മാലിന്യത്തിന്റെ ഉറവിടം തേടി കേരള ശാസ്ത്ര സാഹിത്യ പരിശത്ത് യാത്ര നടത്തി.
കേരളശാസ്ത്രസാഹിത്യപരിഷത്ത് നെന്മണിക്കര യൂനിറ്റ് പഠന സംഘമാണ് മാലിന്യ ഉറവിടങ്ങള്‍ തേടിയുള്ള പഠന യാത്ര സംഘടിപ്പിച്ചത്. യൂനിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കെ കെ യാത്രയ്ക്ക് നേതൃത്വം നല്‍കി. മണലി പുഴയിലേക്ക് ആഴ്ചകളായി മലിനജലം  ഒഴുകി ചേരുന്ന തലോര്‍ കായല്‍ തോടിനോട് ചേര്‍ന്നായിരുന്നു പഠന സംഘം പഠനയാത്ര സംഘടിപ്പിച്ചത്. തലോര്‍ കായല്‍ തോട് ആരംഭിക്കുന്ന  കോനിക്കരയില്‍ നിന്നാണ് പഠനയാത്ര ആരംഭിച്ചത്.  ഇവിടെ വന്‍തോതില്‍ കക്കൂസ്, അറവ്, അജൈവ  മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നതായി കണ്ടെത്തി. ഇത് കോനിക്കര, തലവണിക്കര വഴി   തലോര്‍ കായല്‍ തോട്ടിലൂടെ അറക്കപാടത്തെത്തി മണലിപ്പുഴ കാച്ചക്കടവില്‍ കൂടിച്ചേരുന്നതായി പഠനസംഘം വിലയിരുത്തി. തലോര്‍ കായല്‍ പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 100 പ്രാവശ്യമെങ്കിലും കക്കൂസ് മാലിന്യം   തള്ളിയിട്ടുണ്ടാവുമെന്ന് പരിസരവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും മാലിന്യം തള്ളാനുള്ള ശ്രമമുണ്ടായതായി അവര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കും, അഞ്ചുമണിക്കും ഇടയിലായാണ് ശുചിമുറിമാലിന്യങ്ങള്‍ തള്ളുന്നത്.
ടോള്‍ പ്ലാസക്ക് ഇരുവശവും വലിയ തോതില്‍ മാലിന്യം തള്ളുന്നുണ്ട്. ഹൈവെക്കരികത്തുള്ള തരിശായ അറക്കപാടം, തലോര്‍ കായല്‍ നീര്‍ത്തടങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. മഴ കനത്തതോടെ മാലിന്യങ്ങള്‍ മണലി പുഴയിലേക്ക് ഒഴുകി. ടോള്‍ പ്ലാസക്ക്  പുറകു വശമുള്ള വീടുകളിലെ മിക്കവാറും കിണര്‍ വെള്ളമെല്ലാം ഉപയോഗശൂന്യമാണെന്നും പഠന സംഘം കണ്ടെത്തി.
Next Story

RELATED STORIES

Share it