kasaragod local

മാലിന്യം നിറഞ്ഞ് ബദിയടുക്ക ടൗണ്‍ ; നീക്കം ചെയ്യാന്‍ നടപടിയില്ല



ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും മാലിന്യം നിറഞ്ഞ് കുമിഞ്ഞ് കൂടുമ്പോഴും നീക്കം ചെയ്യാന്‍ നടപടികളില്ലാതെ പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുന്നു. പാതയോരത്തെ ഓവുചാലുകളില്‍ മാലിന്യം നിറഞ്ഞിട്ടുണ്ട്. വ്യാപാരികളും ടൗണിലെ ക്വാട്ടേഴ്‌സുകളിലെ താമസക്കാരാണ് ഓവുചാലുകളില്‍ മാലിന്യം തള്ളുന്നത്. പൊതുമരാമത്ത് റോഡായതിനാല്‍ അവ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് അധികൃതര്‍ക്കാണെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈയൊഴിയുകയാണ്. ഇരു വകുപ്പുകള്‍ക്ക് തമ്മില്‍ ഏകോപനമില്ലാത്തതാണ് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നത്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഓടകള്‍ വൃത്തിയാക്കില്ലെങ്കില്‍ മാലിന്യങ്ങളില്‍ റോഡില്‍ ഒഴുകുന്നതോടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ദുരിതമായി മാറും. ടൗണില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനവും പഞ്ചായത്തിനില്ലാത്തതാണ് പ്രധാന കാരണം. ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശൂചീകരിക്കാനും രണ്ട് ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ഇവരുടെ സേവനം പഞ്ചായത്ത് ഓഫിസിനകത്ത് മാത്രം ഒതുങ്ങുന്നതായും പരാതിയുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന ചപ്പ് ചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും യഥാസമയം അതാത് വ്യാപാര സ്ഥാപന ഉടമകള്‍ തന്നെ നീക്കം ചെയ്യണമെന്ന് വ്യാപാരികളുടെയും പഞ്ചായത്ത് അധികൃതരുടെ യോഗത്തില്‍ തീരുമാനം എടുത്തതല്ലാതെ ഇത് പ്രായോഗികമായിട്ടില്ല. ചെര്‍ക്കള മുതല്‍ പെര്‍ള വരെയുള്ള റോഡരികിലെ വിജനമായ നെക്രാജെ സമീപം മായിലങ്കോടി വളവ്, കരിമ്പില, കാടമന, ഉക്കിനടുക്കക്ക് സമീപം പര്‍ത്തിക്കാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അറവ് മാലിന്യങ്ങള്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും  നിറച്ച് വ്യാപകമായി തള്ളുന്നത്. ഇതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് മൂലം യാത്രക്കാര്‍ മൂക്കുപൊത്തിയാണ് സഞ്ചരിക്കുന്നത്.
Next Story

RELATED STORIES

Share it