palakkad local

മാലിന്യം നിക്ഷേപിച്ച സംഭവം; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും വീട്ടമ്മയ്ക്കും നേരെ അതിക്രമം

ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കുനേരെ കൈയേറ്റ ശ്രമം. എസ് പിക്ക് പരാതി ന ല്‍കി. നഗരസഭാ പ്രദേശത്ത് മാലിന്യനിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് പിഴയിട്ട തര്‍ക്കം വാക്ക് തര്‍ക്കത്തി ലും കൈയേറ്റത്തിലും എത്തിയതിനേത്തുടര്‍ന്ന് നഗരസഭാ സെക്രട്ടറി എസ് പിക്കും ചിറ്റൂര്‍ സിഐയ്ക്കും പരാതി നല്‍കിയത്.
മൂന്ന് ദിവസം മുമ്പേ തറക്കളത്തിന് സമീപമാണ് റോഡരികില്‍ മാലിന്യനിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പിഴയീടാക്കിയിരുന്നു. എന്നാല്‍ യുവതി അതിനെതിരേ പരാതി നല്‍ കി. എന്നാലിത് അനുവദിക്കില്ലെന്ന് കാണിച്ച് കൗണ്‍സിലര്‍ മുകേഷ് ആദ്യം രംഗത്തുവരികയും പിന്നീട് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി വീട്ടമ്മയെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെത്രേ. വാക്കേറ്റത്തിലും കയ്യേറ്റശ്രമത്തിലും ഇതെത്തി. കഴിഞ്ഞദിവസം രാവിലെ നഗരസഭാ ജീവനക്കാര്‍ രാഷ്ട്രീയഭേദമന്യേ സംഘടിച്ച് പ്രതിഷേധ യോഗം നടത്തുകയും ചെയര്‍മാന്റെ ചേംബറില്‍ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ക്കെതിരേയുള്ള അതിക്രമത്തിന് പരാതി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ വീണ്ടും സിപിഎം ഏരിയാസെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം എത്തി വീട്ടമ്മയോട് മോശമായി പെരുമാറിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയെ ഉപരോധിച്ചു. പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതി തരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പരാതി എഴുതി നല്‍കി സമരം അവസാനിപ്പിക്കുകയും ആയിരുന്നു.
Next Story

RELATED STORIES

Share it