kannur local

മാലിന്യം തള്ളുന്നതിനെതിരേ മനുഷ്യമതില്‍

ഇരിക്കൂര്‍: മാമാനം-സിദ്ദീഖ് നഗര്‍ പാതയില്‍ മാലിന്യങ്ങള്‍ തള്ളുന്നതില്‍ പ്രതിഷേധിച്ച് എസ്‌വൈഎസിന്റെ നേതൃത്വത്തി ല്‍ റോഡരികില്‍ മനുഷ്യമതില്‍ തീര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ഉദ്ഘാടനം ചെയ്തു. കെ സി ഹബീബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സര്‍ സയ്യിദ് കോളജ് അധ്യാപകന്‍ സി സി അബ്ദുല്‍ ജബ്ബാര്‍ പ്രഭാഷണം നടത്തി. കെ കെ അബ്ദുല്ല ഹാജി ബ്ലാത്തൂര്‍, പി മുസ്തഫ മൗലവി, ആര്‍ പി നാസര്‍, അബ്ദുര്‍റഷീദ്, മുസ്തഫ അമാനി, മടവൂര്‍ അബ്ദുല്‍ ഖാദര്‍, കെ മന്‍സൂര്‍ മാസ്റ്റര്‍, യു പി അബ്ദുര്‍റഹ്മാന്‍, മനോഹരന്‍, എം പി ഹനീഫ, ടി വി ഉമര്‍ ഹാജി, പി കെ ശംസുദ്ദീന്‍, കെ കെ എം റഫീഖ്, വി സി ജുനൈര്‍, ടി സി റിയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it