Kollam Local

മാലിന്യം തള്ളിയ വാഹനം അടിച്ചു തകര്‍ത്തു

ചവറ: കക്കൂസ് മാലിന്യം വയലിലേക്ക് തള്ളിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ വെളുപ്പിന് മൂന്നോടെ തേവലക്കര മാര്‍ക്കറ്റിന് വടക്ക് വശം തേവലക്കര  മൈനാഗപ്പള്ളി റോഡിലായിരുന്നു സംഭവം. വെളുപ്പിന് അതുവഴി യാത്ര ചെയ്തവരും അടുത്തുള്ള കടയിലെ ജോലിക്കാരുമാണ് ടാങ്കര്‍ ലോറി കണ്ടെത്തിയത്. മിനിട്ടുകള്‍ കൊണ്ട് മാലിന്യം ഒഴുക്കിക്കളയുന്ന സംവിധാനമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇതേ സ്ഥലത്തും പടിഞ്ഞാറ്റക്കര പൈപ്പ് ജങ്ഷന് പടിഞ്ഞാറ് വശവും മാലിന്യം തള്ളിയത് ഇതേ സംഘമാണെന്ന് കരുതുന്നു. നാട്ടുകാര്‍ കൂടിയതോടെ െ്രെഡവറും സഹായിയും വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. വാഹനം നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. തെക്കുംഭാഗം പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it