palakkad local

മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

കൊല്ലങ്കോട്: മാലിന്യങ്ങള്‍ കടത്താന്‍ പുതിയ വിദ്യയുമായി മുതലമടയിലെത്തിയ കണ്ടെയ്‌നര്‍ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലിസിന് കൈമാറി. അയല്‍ജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന അറവ് മാലിന്യം മുതല്‍ ആശുപത്രി മാലിന്യം വരെ നിക്ഷേപിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് മുതലമട.
മുതലമട പഞ്ചായത്തില്‍ തെങ്ങിന്‍ തോപ്പുകളിലും മറ്റു സ്ഥലത്തുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. പഞ്ചായത്തിലേതല്ലാത്ത മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനെതിരേ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കിയെങ്കിലും രാത്രികാലങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളില്‍ കുഴിയെടുത്താണു മാലിന്യ നിക്ഷേപം നടത്തുന്നത്.
ലോഡിന് 3000 രൂപ മുതല്‍ 4500 രൂപ വരെ മാലിന്യ കൊണ്ടെത്തിക്കുന്ന മാഫിയകള്‍ നല്‍കുന്നതായാണു വിവരം. പകര്‍ച്ചവ്യാതികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ മാലിന്യ സംസ്‌ക്കരണത്തിനായി പഞ്ചായത്തു തോറും പ്രയത്‌നിക്കുമ്പോഴും മുതലമട പഞ്ചായത്തില്‍ മാലിന്യ കൂമ്പാരമാക്കാന്‍ ഇതെത്തിക്കുന്ന മാഫിയകളും പണം വാങ്ങി തോട്ടങ്ങളില്‍ നിക്ഷേപിക്കുന്നവരും ശ്രമിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കണ്ടയ്‌നര്‍ ലോറികളിലാണ് ഇവിടെ എത്തിക്കുന്നത്.
പരിശോധന ഇല്ലാത്തതും ദുര്‍ഗന്ധം പുറത്തു വരാത്തതും പ്രയോജനപ്പെടുത്തിയാണു കണ്ടയ്‌നര്‍ വഴിയുള്ള മാലിന്യക്കടത്ത് തുടരുന്നത്.നീളിപ്പാറ ചുക്കംപതിയില്‍ പാപ്പാത്തിയുടെ തോട്ടത്തില്‍ തള്ളാന്‍ കൊണ്ടുവന്ന മാലിന്യവും ലോറിയും നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ന്റ് എം രാധാകൃഷ്ണന്‍ ഗോവിന്ദാപുരം, ജൈലാവുദ്ദീന്‍, റാംമോഹന്‍, പുതൂര്‍, ഗോവിന്ദാപുരം എന്നിവിടങ്ങളിലെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it