Kottayam Local

മാലിന്യം തള്ളല്‍: ഹോട്ടല്‍, കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കും

കോട്ടയം: ഓടയിലൂടെ മാലിന്യം ഒഴുക്കുന്നതിനെതിരേ നഗരത്തിലെ ഹോട്ടല്‍, കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മാര്‍ക്കറ്റ് മേഖലയുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കം ടി എ അറിയിച്ചു.
കഴിഞ്ഞ ദിവസം ടിബി റോഡിലെ ഇന്ത്യന്‍ കോഫി ഹൗസിനു സമീപത്തു നിന്ന് എംസി റോഡില്‍ ധന്യ രമ്യ തിയേറ്ററിനു മുന്നിലേക്ക് എത്തുന്ന ഇടവഴിയിലെ ഓട നിറഞ്ഞ് മലിന ജലം പുറത്തേക്ക് ഒഴുകിയിരുന്നു. ഓട നിറഞ്ഞതോടെ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചത് പരിസരത്തെ കടകളിലും ഓഫിസുകളിലുമുള്ളവര്‍ ദുരിതത്തിലാക്കി.
ഇതോടെയാണ് നഗരസഭയുടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഓടയില്‍ മലിന ജലം പുറത്തേക്ക് ഒഴുകുന്നത് തടയാനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായിട്ടില്ല. ഓടയുടെ സമീപത്തുള്ള കെട്ടിട ഉടമ നിര്‍മാണ വേസ്റ്റുകള്‍ ഇട്ട് ഓട തടസ്സപ്പെടുത്തിയാണ് പ്രശ്‌നമെന്നും തങ്കം ടി എ പറഞ്ഞു.
ആരോഗ്യ കാര്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ പുന്നന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം വാര്‍ഡ് കൗണ്‍സിലറും നഗരസഭ മരാമത്ത് വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എസ് ഗോപകുമാര്‍ സ്ഥലത്ത് എത്താത്തതില്‍ സമീപവാസികള്‍ പ്രതിഷേധമറിയിച്ചു.
Next Story

RELATED STORIES

Share it