kozhikode local

മാലിന്യം കുന്നുകൂടിയത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നു

കൊയിലാണ്ടി: മാലിന്യം കുന്നുകൂടി കിടക്കുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കൊയിലാണ്ടി മേല്‍പ്പാലത്തിനു ചുവടെയാണ് വലിയ തോതില്‍ മാലിന്യം ഉപേക്ഷിക്കുന്നതും. പരിസരവാസികളും നഗരത്തിലെ കച്ചവടക്കാരും മുന്‍സിപ്പാലിറ്റിയിലെ ശുചീകരണവിഭാഗവും ഇവിടെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. പലപ്പോഴും രാത്രികാലങ്ങളില്‍ മാലിന്യത്തിന് തീകൊടുക്കുകയാണ് പതിവ്.
എന്നാല്‍ മഴ പെയ്തു തുടങ്ങിയതോടെ കത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നഗരത്തിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നില്ലെങ്കില്‍ കൊതുക് ജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്.
നഗരസഭ വജ്രജൂബിലി ആഘോഷിക്കുന്ന തിരക്കിലാണ്. 25 വര്‍ഷം കഴിഞ്ഞിട്ടും നഗരം മാലിന്യമുക്തമാക്കാന്‍ പദ്ധതിയില്ലാത്തത് പെതുസമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടാക്കുന്നുണ്ട്. പലയിടത്തും ഓവുചാല്‍ നിറഞ്ഞ്കവിഞ്ഞൊഴുകുകയാണ്. ഓവു ചാലില്‍ നിന്നും നീക്കം ചെയ്ത മാലിന്യം റോഡരികില്‍ കൂട്ടിയിട്ട നിലയിലാണ്.
Next Story

RELATED STORIES

Share it