Pathanamthitta local

മാലിന്യം കത്തിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു

ഇലവുംതിട്ട: വീടിനുള്ളില്‍ മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിന് സമീപം തറയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷിനോയുടെ ഭാര്യ ദീപ(35)യ്ക്കാണ് പൊളളലേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് വേണ്ടി കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ചതിന് ശേഷം തീപ്പെട്ടി എടുത്തു കൊണ്ടുവരാന്‍ പോയതായിരുന്നു ദീപ. ഈ സമയം മണ്ണെണ്ണ അവിടെ മുഴുവന്‍ ഒഴുകിപ്പരന്നിരുന്നു. തീപ്പെട്ടി ഉരച്ചിട്ടപ്പോള്‍ തീ ആളിക്കത്തി ധരിച്ചിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു. 60 ശതമാനം പൊള്ളലോടെ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it