Flash News

മാലിദ്വീപില്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലിദ്വീപില്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X
male

മാലേ: മാലിദ്വീപില്‍ ഇന്നു മുതല്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  പ്രസിഡന്റ് അബ്ദുള്ള യമീനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നു.തലസ്ഥാനമായ മാലേയില്‍ ഒരു ലോറി നിറച്ചും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അധികാരം താല്‍ക്കാലികമായി സൈന്യത്തിന് കൈമാറിയതായി പ്രസിഡന്റിന്റെ വക്താവ് മുസ് അലി ട്വിറ്ററില്‍ വ്യക്തമാക്കി. മറ്റൊരു ദ്വീപില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷാ സേനയുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് യാത്ര ചെയ്യാനിരുന്ന ബോട്ടില്‍ വന്‍ സ്‌ഫോടകശേഖരം കണ്ടെത്തുകയായിരുന്നു. ഇത് പ്രസിഡന്റിനെ കൊല്ലാനാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it