Flash News

മാലമോഷ്ടാക്കളെയും പിടിച്ചുപറിക്കാരെയും നേരിടാന്‍ സായുധ പോലീസ്

ഹൈദരാബാദ് : പിടിച്ചുപറിക്കാരെ നേരിടാന്‍ സായുധരായ 55 കോണ്‍സ്റ്റബിള്‍മാരെ ഹൈദരാബാദിലെ സൈബറാബാദ് പോലിസ് രംഗത്തിറക്കുന്നു. പിടിച്ചുപറിക്കാര്‍ ആക്രമിച്ചാല്‍ വെടിവയ്ക്കാനും ഇവര്‍ക്ക്് അധികാരമുണ്ടായിരിക്കുമെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ അറിയിച്ചു. നഗരത്തില്‍ മാല പൊട്ടിച്ചോടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.

മാലമോഷ്ടാക്കളെ കണ്ടെത്താനും നേരിടാനും അത്യാധുനിക സംവിധാനങ്ങളും സായുധ പോലിസ് സംഘത്തിനുണ്ടായിരിക്കും. നഗരത്തിന്റെ പ്ത്ത് പ്രധാന സ്ഥലങ്ങളിലാണ് സായുധ പോലിസ് സംഘം മാലമോഷ്ടാക്കളെ നേരിടുന്നതിന് എന്തിനും തയ്യാറായി നിലകൊള്ളുക. ആംഡ് റിസര്‍വില്‍ നിന്നും സിവില്‍ പോലിസില്‍ നിന്നും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട പോലീസുകാര്‍ക്ക്് ബൈക്ക്് വാടകയും നല്‍കിയാണ് നഗരത്തില്‍ വിന്യസിക്കുക. നഗരത്തില്‍ ഇവര്‍ സാധാരണക്കാരെപ്പോലെ വേഷം ധരിച്ചാണ് കറങ്ങിനടക്കുക. എവിടെയെങ്കിലും പിടിച്ചുപറി റിപോര്‍ട്ട് ചെയ്യപ്പെട്ടാലുടന്‍ ഇവര്‍ ആക്ഷന്‍ ആരംഭിക്കും. ഇതിനായി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷനും ഇവര്‍ക്ക്് നല്‍കിയിട്ടുണ്ട്്. കഴിഞ്ഞ വര്‍ഷം ഒരു കുപ്രസിദ്ധ മാലമോഷ്ടാവിനെ അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് മോഷ്ടാവിന്റെ കുത്തേറ്റിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍സ്റ്റബിള്‍മാര്‍ക്ക്് തോക്ക് നല്‍കി നഗരത്തിലിറക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് കമ്മീഷണര്‍ സി വി ആനന്ദ് പറയുന്നത്.
Next Story

RELATED STORIES

Share it