മാലമോഷണം: ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
BY Sumeera SMR28 Jun 2016 5:27 AM GMT
Sumeera SMR28 Jun 2016 5:27 AM GMT
മട്ടന്നൂര്‍: വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ
തലശ്ശേരി കൊളശ്ശേരിയിലെ ബൈജു(40)വിനെയാണ് ഇന്നലെ പുലര്‍ച്ചെ മട്ടന്നൂര്‍ എസ്ഐ എം പി വിനീഷ്കുമാറും സംഘവും പിടികൂടിയത്.
ഇരിട്ടി റോഡില്‍ ആശ്രയ ആശുപത്രിക്ക് സമീപം തനിച്ച് താമസിക്കുന്ന 82കാരി കൈതേരി വീട്ടില്‍ പി വി ജാനകിയമ്മയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് നടപടി. ഒരാഴ്ച മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പ്രവര്ത്തകന് കൊളശ്ശേരിയിലെ രജീഷ് വധം, അനില്‍കുമാര്‍ വധ ശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ബൈജുവെന്ന് പോലിസ് അറിയിച്ചു. മാല ജ്വല്ലറിയില്‍ വില്പന നടത്തിയതായും പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് 16500 രൂപ പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. കേസില്‍ മൂന്നു പേര് കൂടി പിടിയിലാവാനുണ്ട്.

Next Story
RELATED STORIES
കല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTമാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
17 April 2024 9:09 AM GMTമക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMTപേരാമ്പ്ര അനു കൊലക്കേസ്: പ്രതിയെ നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു
19 March 2024 8:26 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ്: ആശങ്കകളകറ്റാതെ മസ്റ്ററിങ് നടത്തരുത്- എസ്...
15 March 2024 4:46 PM GMTചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; രണ്ട്...
12 March 2024 3:23 PM GMT