kozhikode local

മാലപൊട്ടിക്കല്‍ കേസുകളില്‍  പ്രതികളായ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: അന്തര്‍ജില്ലാ മാല മോഷണ സംഘം പിടിയില്‍. കോഴിക്കോട് നടുവട്ടം ആതിഫ് മഹല്‍ കെ വി ആദില്‍, വെള്ളയില്‍ സ്വദേശി ജദീര്‍ അദ്‌നാന്‍ എന്നിവരാണ് സിറ്റി െ്രെകം സ്‌ക്വാഡിന്റെ പിടിയിലായത്.
55 പവന്‍ സ്വര്‍ണാഭരണം ഇവരില്‍ നിന്ന് കണ്ടെടുത്തു. മാല പൊട്ടിക്കാന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ജദീര്‍ വണ്ടിയോടിക്കുകയും പിന്നിലിരുന്ന് ആദില്‍ മാല പൊട്ടിക്കുകയുമാണ് പതിവ്.
മാല പൊട്ടിക്കലിന് ഇരയായവരില്‍ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളില്‍ നിന്നുമാണ് മുപ്പതോളം തവണ മാല പൊട്ടിച്ച സംഘത്തെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാന പൊലിസിന് തലവേദന സൃഷ്ടിച്ച സംഘത്തെ പിടികൂടാന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉമ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം സൗത്ത് അസി. കമ്മിഷണര്‍ എ ജെ ബാബു ടൗണ്‍ സിഐ ടി കെ അശ്‌റഫിനെയും സിറ്റി െ്രെകം സ്‌ക്വാഡിനെയും ചുമതലപ്പെടുത്തുകയായിരുന്നു.പല ജില്ലകളിലും സമാന രീതിയിലായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്. കോഴിക്കോട് ഭാഗത്ത് മാല പൊട്ടിക്കല്‍ തുടരുന്നതിനിടയില്‍ ഇവരെ പിടികൂടുന്നതിനായി സിസിടിവി ക്യാമറകളും ബൈക്കുകളും മുന്‍കാല കുറ്റവാളികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും തുമ്പുകളൊന്നും ലഭിച്ചിരുന്നില്ല. പ്രതികള്‍ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതും പൊലിസിനെ കുഴക്കി. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച അന്വേഷണത്തിനൊടുവില്‍ സംഘം പിടിയിലാകുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ വിവിധ ജില്ലകളിലെ മുപ്പതോളം കേസുകള്‍ക്ക് തുമ്പുണ്ടായതായി സൗത്ത് എസി എ ജെ ബാബുവും സിഐ ടി കെ അശ്‌റഫും പറഞ്ഞു. നഗരത്തിലെയും സമീപ ജില്ലകളിലെയും നിരവധി വീട്ടമ്മമാരാണ് ഇവരുടെ മോഷണത്തിന് ഇരയായത്. അന്വേഷണ സംഘത്തില്‍ െ്രെകംസ്‌ക്വാഡ് എസ്‌ഐ കെ പി സെയ്തലവി, സീനിയര്‍ സിപിഒമാരായ ഒ മോഹന്‍ദാസ്, ടി പി ബൈജു, സിപിഒമാരായ കെ ആര്‍ രാജേഷ്, എം വി അനീഷ്, കെ പി ഷജുല്‍, ടൗണ്‍ സി ഐ ഓഫിസിലെ എസ്‌ഐ പ്രിയന്‍ബാബു, സാബുനാഥ്, ഷിജിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it