kozhikode local

മാലപൊട്ടിക്കല്‍ ആര്‍ഭാട ജീവിതം നയിക്കാന്‍

കോഴിക്കോട്: സാമാന്യം മോശമല്ലാത്ത കുടുംബ പശ്ചാത്തലമുള്ളവരാണ് രണ്ടു പ്രതികളും. തരക്കേടില്ലാത്ത ജോലിയുണ്ട്. എന്നാല്‍ ആഡംബര ജീവിതം നയിക്കുന്നതിനും ഉല്ലാസ യാത്രകള്‍ നടത്തുന്നതിനുമായാണ് ഇവര്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയത്. മെച്ചപ്പെട്ട രീതിയില്‍ വസ്ത്രം ധറിച്ച് ബൈക്കുകളില്‍ യാത്ര ചെയ്യുന്ന ഇവരെ കണ്ടാല്‍ ആരും സംശയിച്ചിരുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇവരെ പറ്റി നല്ല മതിപ്പായിരുന്നു. ഇവരുടെ ഉല്ലാസ യാത്രകള്‍ പലപ്പോഴും കാശ്മീരും ഗള്‍ഫു രാജ്യങ്ങള്‍ വരെയെത്തി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും ഫോണ്‍ ഉപയോഗിക്കാതെയുമാണ് ഇവര്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്.
Next Story

RELATED STORIES

Share it