മാലദ്വീപ്: യുവതിയെ കല്ലെറിഞ്ഞ്കൊല്ലണമെന്ന വിധി സുപ്രിംകോടതി

റദ്ദാക്കിമാലി: വ്യഭിചാരക്കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ യുവതിയെ കല്ലെറിഞ്ഞു കൊല്ലാനുള്ള മജിസ്‌ട്രേറ്റ് കോടതിവിധി മാലദ്വീപ് പരമോന്നത കോടതി റദ്ദാക്കി. വിവാഹേതര ബന്ധത്തില്‍ കുഞ്ഞിനു ജന്മം നല്‍കിയ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി ഞായറാഴ്ചയാണ് കല്ലെറിഞ്ഞുകൊല്ലാന്‍ വിധി പുറപ്പെടുവിച്ചത്. നിയമനടപടികള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ്  വിധി കോടതി റദ്ദാക്കിയത്. വിവാഹേതര ലൈംഗികബന്ധത്തിനു നേരത്തേ രാജ്യത്ത് ചാട്ടവാറടിയായിരുന്നു ശിക്ഷ. വിനോദസഞ്ചാരത്തിനു കേളികേട്ട മാലദ്വീപില്‍ കല്ലെറിഞ്ഞുകൊല്ലല്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നു ബിബിസി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it