World

മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റിന് 10 വര്‍ഷം തടവ്

മാലി: മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹ്മദ് അദീപിന് തീവ്രവാദക്കുറ്റം ചുമത്തി കോടതി പത്തുവര്‍ഷത്തെ തടവു വിധിച്ചു.
2013ല്‍ പ്രസിഡന്റ് യമീന്‍ അബ്ദുല്‍ ഖയ്യൂം തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ കുറ്റകൃത്യങ്ങള്‍ക്കാണ് തടവ്. സ്‌ഫോടക വസ്തുക്കള്‍ കൈയില്‍ വച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നു.
രാജ്യത്തെ നാലാമത്തെ ഉന്നത രാഷ്ട്രീയനേതാവാണ് ഇദ്ദേഹം. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്, മുന്‍ പ്രതിരോധമന്ത്രി മുഹമ്മദ് നാസിം, രാഷ്ട്രീയപ്പാര്‍ട്ടി നേതാവ് ശെയ്ഖ് ഇമ്രാന്‍ അബ്ദുല്ല തുടങ്ങിയവര്‍ക്കും നേരത്തേ കോടതി തടവുശിക്ഷ വിധിച്ചിരുന്നു. നഷീദ് ചികില്‍സാര്‍ഥം ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്.
കൃത്യമായ നടപടികളോ വിചാരണയോ പൂര്‍ത്തിയാക്കാതെയാണ് രാജ്യത്ത് നേതാക്കള്‍ക്കു ശിക്ഷ വിധിക്കുന്നതെന്ന് അന്താരാഷ്ട്ര തലത്തില്‍ ആരോപണമുണ്ട്.
പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതിനും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനും സര്‍ക്കാര്‍ കോടതിയെ ഉപയോഗപ്പെടുത്തുന്നതായും ആരോപണമുണ്ട്. പ്രസിഡന്റ് സഞ്ചരിച്ച ബോട്ടില്‍ സ്‌ഫോടനം നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനും അദീപ് നടപടി നേരിടുകയാണ്.
Next Story

RELATED STORIES

Share it